Sunday 8 June 2014

ഒരു എഫ് ബി വിലാപം

കവിത എന്തെന്നറിയാത്ത നിന്റെ പോസ്റ്റുകൾക്ക്‌
വാരി കോരി കമന്റിട്ടതും,

ഭംഗി എന്തെന്നറിയാത്ത നിന്റെ പ്രൊഫൈൽ പിച്ചറുകൾക്ക്
അകമഴിഞ്ഞ് ലൈക്ക് അടിച്ചതും വെറുത...!!

പോക്ക് ബട്ടണിൽ അറിയാതൊന്നു തോട്ട കുറ്റത്തിന്,
ബ്ലോക്ക് ബട്ടണമർത്തി കൊഞ്ഞനം കുത്തി ഒരു ഫീ മെയിൽ ഐ ഡി ..!!

Wednesday 9 January 2013

പ്രണയം

മഴ
പെയ്യുന്ന രാത്രികളില്‍
ഓര്‍മകളുടെ കുമിളകള്‍ പൊട്ടുമ്പോള്‍..
നീയും, നിന്‍റെ പാട്ടും,
എന്നും ഒരു വസന്തത്തിന്‍റെ  ഓര്‍മ്മയ്ക്ക്‌...

Tuesday 13 December 2011

ഒരു വരി കൂടി



ഒരു വരി കൂടി  ഞാന്‍ 
നിന്നെ കുറിച്ചെന്‍റെ
പഴയോരീ പുസ്തകത്തില്‍ കുറിച്ചിടട്ടെ..

മഷി തീര്‍ന്നോരോര്‍മ്മയാല്‍ 
കണ്ണുനീര്‍ തൂവാതെ 
നിന്നെ കുറി ച്ചൊന്നെഴുതിടട്ടെ...

കരളിലെ നാണവും , 
മിഴിയിലെ നോവുമാ -
നെറുകിലെ സിന്ദൂര രേണു പോലും, 

കൈ വിരല്‍ തുംബാലെന്‍
നെറ്റിയില്‍ നീ തൊട്ട
ഹരി ചന്ദനത്തിന്‍ നാരു സുഗന്ധം...

നിറ സന്ധ്യാ കിരണങ്ങള്‍
നീ ഒളിപ്പിച്ചൊരാ നിറ വിളക്കിന്‍ മുന്‍പില്‍, 
തൊഴുതു പൊയ് ഞാന്‍...

നിന്‍റെ കരളിലെ നൈര്‍മല്ല്യം 
കവര്‍ന്നതും ഞാന്‍,  
ആ കരളിലെ നറും സ്നേഹം അറിഞ്ഞതും ഞാന്‍..


Friday 4 November 2011

വെറുതെ..

ഒരു  
മഴക്കലമായ് നീ
നിറഞ്ഞതെന്നില്‍..
പിന്നെ, 
ഒരു മഴ പക്ഷിയായി
നീ പറന്നതെന്തേ..
 
ഇലത്തുമ്പില്‍ തോരാതെ 
ഞാനൊളിപ്പിച്ച നിന്‍
ആര്‍ദ്രമാം മണിമുത്തം
പൊഴിഞ്ഞു വെന്നോ? 
 
ഒരു വാക്ക് പറയാതെ പോയതെന്തേ? 
നീ എന്‍ അരികിലില്ലെങ്കില്‍
ഞാന്‍ വീണ് ഉറങ്ങുകില്ലേ..  

മഴ പെയ്തിറങ്ങുന്നു.. 
മനസ്സൊരു മഴ തൂവല്‍.. 
ചിറകില്‍ നിന്‍ അരികിലെത്താന്‍ 
കൊതിചിടുന്നു..( നിനച്ചിടുന്നു ) ..!

Tuesday 1 November 2011

വ്യര്‍ത്ഥം..


സ്നേഹിതര്‍ ചൊല്ലിപ്പിരിഞ്ഞു ദൂരെ
സന്ധ്യതന്‍ കാണാക്കയത്തില്‍..
എല്ലാര്‍ക്കുമോരോ വഴീകള്‍ ഉള്ളില്‍-
നീളുന്ന യാത്രക്കൊരുങ്ങാന്‍..
യാത്ര പറഞ്ഞു പിരിയും നേരം
അശ്രു പൊഴിഞ്ഞു വരണ്ടു..
മങ്ങി തുടങ്ങുമെന്‍ കണ്ണില്‍ ശിഷ്ടം
ഓര്‍മ്മകള്‍ മാത്രമാണെന്ന്..
ദുഖിക്കുവാനുള്ളതല്ലാ ജന്‍മം
ഞാനും കയര്‍ത്തു പറഞ്ഞു..
നമ്മള്‍ പിരിഞ്ഞാലുമെന്തേയുള്ളില്‍
നമ്മിലെ സൌഹൃദമില്ലേ..
മായ്ക്കുവാനാവില്ലതാരക്കും മത്സഖി
വാനോളമാണതിന്‍ പുണ്ണ്യം..
കാലമെനിയു മുരുളും, പിന്നെ
കാര്‍മെഘമെല്ലാം മറയ്ക്കും..
ആ ദിനം നമ്മള്‍ കൊളുത്തും വീണ്ടും
മറ്റൊരു സായാന ദീപം
അന്ന് നാം ഓര്‍ത്തു ചിരിക്കും ഇന്നിന്‍
വ്യര്‍ത്ഥമാം വെതാന്തമോര്‍ത്ത്..

Tuesday 18 October 2011

വെറുതെ കുറച്ച് വാക്കുകള്‍...

കലകള്‍ക്ക് പകരം
കലാപങ്ങള്‍ അരങ്ങുവാഴുന്ന
കലാലയ അങ്കണ ങ്ങളില്‍... 

നന്മയുടെയും, സ്നേഹത്തിന്റെയും,
നറുതിരി നാളങ്ങള്‍ കെട്ടുപോയിട്ടില്ലെന്ന
തിരിച്ചറിവാണീ സ്മരണിക...

ആസക്തി നിറഞ്ഞ
ആധുനീക ജീവിതത്തെ
വാരിപ്പുണര്‍ന്നു
ആര്‍ദ്രത, നഷ്ടപ്പെട്ട ,
അധിനി വേശത്തിന്റെ
അരോചകമായ ഈ തെരു വീഥികളിലൂടെ
നമ്മള്‍ നടന്നകലുമ്പോള്‍...

പ്രണയം
വിവര സാങ്കേതിക വിദ്യയുടെ
നീരാളിപ്പിടുത്തങ്ങള്‍ക്ക്
അസംസ്കൃത വസ്തു ആകുമ്പോള്‍...

ജനാധി പത്യത്തിന്റെയും ,
സോഷ്യലിസത്തിന്റെയും ,
പട്ടിണിയുടെയും, വായ്‌പ്പയുടെയും,
കണക്കു പറഞ്ഞ്...
പൊതു ജനത്തിന്‍റെ നെറുകയില്‍ കുത്തിയിരുന്ന്
കൊഞ്ഞനം കുത്തുന്ന
നെറികെട്ട രാഷ്ട്രിയത്തിന്ന്
നമ്മളും ഇരകളാകുമ്പോള്‍...

സ്നേഹിതാ തിരിച്ചറിയുക..
നീ തിരിച്ചറിയാതെ പോകുന്നത്
നിന്നെത്തന്നെയാണ്..!



Saturday 1 October 2011

കോംബ്രമൈസ്...

കണയംകോട്പാലത്തിന്റെ
മുകളില്‍ കേറി പറ്റിയത്
തോണി പോണത് കാണാനല്ല,
മീന്‍ പിടിക്കനല്ല..

കാട്ടുമുല്ലകള്‍ പൂത്ത പോലൊരു

ലീഡര്‍
ആ വഴിയെത്തുമ്പോള്‍
കറ്റുപോയൊരു പ്രേമത്തെയോര്‍ത്തു
ചാടി മരിക്കും ഞാന്‍, 
താഴെ ചാടി മരിക്കും ഞാന്‍
 
പൂവുപോലൊരു പെണ്ണിനെ കണ്ടപ്പൊ
പൂമ്പാറ്റ പോലെ പറന്നവനാ

ലീഡര്‍ ആകണം എന്ന് പറഞ്ഞ
പ്പോള്‍
വോട്ടുകള്‍ എന്നി കൊടുത്തവനാ..!
 
അക്കരെ നിന്നൊരു കല്ലങ്കി വന്നപ്പോ
എന്നെ മറന്നില്ലേ...? 
പെണ്ണെ നീ എന്നെ മറന്നില്ലേ..?
അവനിക്കരെ വന്നിട്ട് ലീഡര്‍ ആയപ്പോ

നമ്മള്‍ അകന്നില്ലേ..!
നമ്മള്‍ പിന്നെ ശത്രുക്കള്‍ ആയില്ലേ..?
 
കണയംകോട് ....
കണയം കോട് പാലത്തിന്റെ

മുകളില്‍ കേറി പറ്റിയത്

തോണി പോണത് കാണാനല്ല മീന്‍ പിടിക്കനല്ല..
 
ബെല്ലടിച്ചിട്ടും ക്ലാസില്‍ കയറാതെ
കാന്റീനില്‍ പൊയ് കരഞ്ഞില്ലേ..!

കോളേജില്‍ പോവാതെ ബസ്സില്‍ കേരീട്ടു

കണ്ടക്ടര്‍ ആയി ചമഞ്ഞില്ലേ..!

കാര്യം കുഴഞ്ഞപ്പോ കൂട്ടുകാര്‍
ഒന്നിച്ചു ലീഡറെകണ്ടില്ലേ ..

കണ്ടിട്ട് കാര്യം പറഞ്ഞിലെ

കാര്യം അറിഞ്ഞപ്പോ ലീഡര്‍ അവനോടു

കംപ്ര മയിസ് ആയില്ലേ..
അവരിപ്പോ കമ്പനി ആയില്ലേ..!

[ ഷാഹുലിന്റെ കരകാണാ പ്രണയത്തിനായി , ഈ പാരടി കവിത ഡെഡിക്കേറ്റ് ചെയ്യുന്നു..]