ഒരു
മഴക്കലമായ് നീ
നിറഞ്ഞതെന്നില്..
പിന്നെ,
ഒരു മഴ പക്ഷിയായി
നീ പറന്നതെന്തേ..
ഇലത്തുമ്പില്‍ തോരാതെ
ഞാനൊളിപ്പിച്ച നിന്
ആര്‍ദ്രമാം മണിമുത്തം
പൊഴിഞ്ഞു വെന്നോ?
ഒരു വാക്ക് പറയാതെ പോയതെന്തേ?
നീ എന്‍ അരികിലില്ലെങ്കില്‍
ഞാന്‍ വീണ് ഉറങ്ങുകില്ലേ..
മഴ പെയ്തിറങ്ങുന്നു..
മനസ്സൊരു മഴ തൂവല്‍..
ചിറകില്‍ നിന് അരികിലെത്താന്‍
കൊതിചിടുന്നു..( നിനച്ചിടുന്നു ) ..!